നമ്മൾ പോലും അറിയാതെ ചില സമങ്ങളിൽ ഉപദ്രവകാരികളായ പാമ്പുകൾ നമ്മുടെ വീട്ടിൽ കയറി വരാറുണ്ട്. എങ്ങനെയാണ് പാമ്പ് വന്നതെന്ന് പലപ്പോഴും നമ്മൾ ഓർത്തുനിന്നുപോകും. നിങ്ങളുടെ കെെയിൽ നിന്ന് സംഭവിക്കുന്ന ചില അബദ്ധങ്ങളാണ് അതിന് കാരണം. വീട്ടുമുറ്റത്ത് നിറയെ പച്ചപ്പ് ഇഷ്ടപ്പെടുന്നവർക്ക് ചില ചെടികൾ പാമ്പുകളെ ആകർഷിക്കുന്നുവെന്ന വിവരം അറിയില്ല. ഏതൊക്കെ ചെടികളാണ് പാമ്പുകളെ ആകർഷിപ്പിക്കുന്നതെന്ന് നോക്കാം.
പുല്ലുകൾ
പലരും വീടിന്റെ മുൻഭാഗത്ത് ചില പുല്ലുകൾ വളർത്താറുണ്ട്. പക്ഷേ പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒളിയിടമാണ് പുല്ലുകൾ. പൊങ്ങി നിൽക്കുന്ന പുല്ലുകൾ പാമ്പുകൾക്ക് ശരീര ഊഷ്മാവ് നിലനിർത്താനും വേട്ടയാടുന്നതിനുമുള്ള സുരക്ഷിതമായ ഇടമാണ്. അതിനാൽ പുല്ലുകൾ വീട്ടിന് ചുറ്റും വളർത്തുന്നത് കൂടുതലും ഒഴിവാക്കുക. അങ്ങനെ വളർത്തുകയാണെങ്കിൽ അവയിൽ ഒരു ശ്രദ്ധ വയ്ക്കുക. മുറ്റം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
വള്ളിച്ചെടികൾ
മുറ്റത്ത് പടർന്നുവളരുന്ന ചെടികൾ (വള്ളിച്ചെടികൾ) പാമ്പുകൾക്ക് ഇഷ്ടപ്പെട്ട ഒളിയിടങ്ങളാണ്. ചില വള്ളിച്ചെടികളിൽ മറ്റ് ജീവിക ഉണ്ടാകും ഇതിനെ പിടിക്കാൻ പാമ്പ് ഈ ചെടികൾക്ക് ചുറ്റും വരാറുണ്ട്.
മുല്ല
വീടിന്റെ മുറ്റത്ത് പലരും നട്ടുപിടിപ്പിക്കുന്ന ചെടിയാണ് മുല്ല. ഗന്ധമുള്ള ഈ ചെടിക്ക് ചുറ്റും പല ജീവികളും വരാറുണ്ട്. ഇവയെ പിടിക്കാൻ പാമ്പുകളും എത്താറുണ്ട്. അതിനാൽ ഇത്തരം ചെടികൾ വീടിനോട് ചേർത്ത് നട്ടുവളർത്തരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |