തൊടുപുഴ:തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട .പ്രിൻസിപ്പൽ മനയത്തുമാരിയിൽ പ്രൊഫ .എം .സി .ജോണിന്റെ എൺപതാം ജന്മദിനാഘോഷങ്ങൾ തൊടുപുഴ ലയൺസ് ഹാളിൽ നടന്നു .ബന്ധുക്കളും സുഹൃത്തുക്കളും ശിഷ്യരും ഉൾപ്പെടെ നിരവധി ആളുകൾ അനുമോദന യോഗത്തിൽ പങ്കെടുത്തു . കോതമംഗലം രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ഡോ.പയസ് മലേക്കണ്ടം,ശിഷ്യരിൽ പ്രമുഖരായ റിട്ട .ഡി .ഐ .ജി .എസ്.ഗോപിനാഥ് ,മാദ്ധ്യമ പ്രവർത്തകൻ ആർ .ഗോപാലകൃഷ്ണൻ ,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പ്രൊഫ .ജെസ്സി ആന്റണി തുടങ്ങി നിരവധി ആളുകൾ ആശംസകൾ നേർന്നു .ശിഷ്യരിൽ പ്രമുഖരായ ഡോ .പി .സി .ജോർജ് , ഡോ .മാത്യു എബ്രഹാം ,ഡോ ,ജേക്കബ് എബ്രഹാം, ഡോ..തോമസ് എബ്രഹാം , ഡോ .ജിജി കുരുട്ടുകുളം ,ഡോ .സജി കുരുട്ടുകുളം ,ഡോ .സി ,കെ .ശൈലജ ഉൾപ്പെടെയുള്ളവർ ചേർന്ന് ഗുരുവിനെ പൊന്നാട അണിയിച്ചു . ന്യൂമാൻ കോളേജിലെ സഹപ്രവർത്തകരായിരുന്ന അദ്ധ്യാപകർ ,തൊടുപുഴ ലയൺസ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ പ്രൗഢമായ സദസായിരുന്നു ജോൺസാറിന് പിറന്നാൾ ആശംസകൾ നേരുവാൻ എത്തിയിരുന്നത് . .അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. വീട്ടിലെത്തി അനുമോദനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |