ആറ്റിങ്ങൽ : ആർട്ടിസ്റ്റ് രാജാരവി വർമ്മ ഗ്രന്ഥശാലയുടെ വഴിച്ചെണ്ട ഓണപ്പതിപ്പ് മണമ്പൂർ ഗവ.യു.പി.സ്‌കൂളിൽ മണമ്പൂർ രാജൻബാബു,ആറ്റിങ്ങൽ എ.ഇ.ഒ. പി. സജിക്കു നൽകി പ്രകാശിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ .നഹാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ ഉപാദ്ധ്യക്ഷൻ എസ്.സനിൽ നീറുവിള അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എസ്. സുന്ദരേശൻ, അഡ്വ. എം.പി. ശശിധരൻ നായർ , ബി. വരദരാജൻ,അഡ്വ.വി.മുരളീധരൻപിള്ള,സി. ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ പനയറ, ഡി. ഭാസി , എന്നിവർ ആശംസിച്ചു. സർഗ്ഗസംഗമത്തിൽ ശശി മാവിൻമൂട്,എ.വി.ബാഹുലേയൻ, ജയചന്ദ്രൻ പനയറ, ബി. പ്രഭ വർക്കല,സെയ്ഫുദ്ദീൻ കല്ലമ്പലം, എൻ. കനകാംബരൻ, വി.പ്രശോകൻ, മണമ്പൂർ പി. ദേവരാജൻ, ബൈജു ഗ്രാമിക, സെയ്ഫുദ്ദീൻ കല്ലമ്പലം, എം.രവീന്ദ്രൻ മണമ്പൂർ, യു.എൻ. ശ്രീകണ്ഠൻ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു. എഡിറ്റർ എസ്. സുരേഷ് ബാബു സ്വാഗതവും സെക്രട്ടറി എൽ.സി.രാജേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |