#മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: പത്രാധിപർ കെ.സുകുമാരന്റെ 43-ാമത് ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് കേരള കൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഇന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
പേട്ട കേരളകൗമുദി അങ്കണത്തിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി സി.ദിവാകരൻ അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. വി.ജോയ് എം.എൽ.എ പ്രസംഗിക്കും. പത്രാധിപർ സ്മാരക അവാർഡും ക്ഷേമനിധി അവാർഡും വിതരണം ചെയ്യും. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും ജനറൽ സെക്രട്ടറി കെ.എസ്.സാബു നന്ദിയും പറയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |