കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ (എം.ടി.ബി.ഡി) ഡ്രൈവേഴ്‌സ് ദിനത്തിന്റെ ഭാഗമായി മഹീന്ദ്ര സാരഥി അഭിയാനിലൂടെ ട്രക്ക് ഡ്രൈവർമാരുടെ പെൺകുട്ടികൾക്കായി സ്‌കോളർഷിപ്പ് ഏർപ്പെടുത്തി. ഉന്നതവിജയം നേടിയ ട്രക്ക് ഡ്രൈവർമാരുടെ പെൺകുട്ടികൾക്ക് 10,000 രൂപ സ്‌കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകും. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെ തെരഞ്ഞെടുത്ത സ്‌ഥലങ്ങളിൽ മഹീന്ദ്ര ട്രക്കിന്റെയും ബസ്സിന്റെയും നേതൃത്വത്തിലാണ് ആദരം. 2014 ൽ ആരംഭിച്ച സാരഥി അഭിയാനിലൂടെ ഇതുവരെ 10,029 പെണ്‍കുട്ടികൾക്ക് സ്‌കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |