കൊച്ചി: ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇത്തവണ വയനാട് വടുവൻചാൽ സ്വദേശി ഹസീനയ്‌ക്ക് കാർ സമ്മാനമായി ലഭിച്ചു. വയനാട്ടിലെ ചടങ്ങിൽ ബോ ചെയിൽ നിന്ന് ഹസീന ടാറ്റ പഞ്ച് കാറിന്റെ താക്കോൽ ഏറ്റുവാങ്ങി. ദിവസേനയുള്ള ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതുവരെ 12 ലക്ഷം ഭാഗ്യശാലികൾക്ക് 25 കോടി രൂപയിലധികം നേടാനായി. ഫ്ളാറ്റുകൾ, 10 ലക്ഷം രൂപ, കാറുകൾ, ടൂവീലറുകൾ, ഐ ഫോണുകൾ എന്നിവ കൂടാതെ ദിവസേന ആയിരക്കണക്കിന് ക്യാഷ് പ്രൈസുകളാണ് സമ്മാനമായി നൽകുന്നത്. 25 കോടി രൂപയാണ് ബമ്പർ സമ്മാനം.
40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോൾ സൗജന്യമായി ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ ഷോറൂമുകൾ, ബോബി ഗ്രൂപ്പ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോചെ ടീ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |