കൊച്ചി: ഉപഭോക്തൃ അനുഭവവും ജീവനക്കാരുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ബാങ്ക് ഒഫ് ബറോഡ ജെനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ.എ.ഐ) സ്വീകരിക്കുന്നു. എല്ലാ ഉപഭോക്തൃ ചോദ്യങ്ങൾക്കും ഉത്തരം നൽകാനായി 24x7 വെർച്വൽ റിലേഷൻഷിപ്പ് മാനേജരായ അതിഥിയെന്ന സംവിധാനം ബാങ്ക് തയ്യാറാക്കി. മൂന്ന് വ്യത്യസ്ത ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവറാണ് അവതരിപ്പിക്കുന്നത്. ഡിജിറ്റൽ അവതാരങ്ങളുടെ രൂപത്തിൽ അവതരിപ്പിച്ച മനുഷ്യസമാന പുതിയ ഇന്റർഫേസ് വിവിധ സേവനങ്ങളോടൊപ്പം സംഭാഷണ ബാങ്കിംഗ് വാഗ്ദാനം ചെയ്യുന്നു. ഓഡിയോ, വീഡിയോ, ചാറ്റ് അധിഷ്ഠിത സഹായവും ഇതിൽ പിന്തുണയ്ക്കുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്ക് ഈ സേവനം ബാങ്കിന്റെ വെബ് സൈറ്റിൽ ലഭ്യമായ എൻറോൾമെന്റ് പ്രക്രിയയിലൂടെ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |