കൊച്ചി: തിരിച്ചടവ് മുടങ്ങി കിട്ടാക്കടമായ വായ്‌പകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടച്ചുതീർക്കുന്നതിന് അവസരമൊരുക്കി ബാങ്ക് ഒഫ് ഇന്ത്യ എല്ലാ ശാഖകളിലും സോണുകളിലും എഫ്.ജി.എം.ഒകളിലും ഇന്ന് മുതൽ 'സംഝോത ദിനം' സംഘടിപ്പിക്കുന്നു. ആരോഗ്യ, ബിസിനസ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി നിഷ്‌ക്രിയ ആസ്തിയായ വായ്‌പയുടെ ബാദ്ധ്യത തീർക്കാൻ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് മൂന്ന് ദിവസങ്ങളിൽ നടക്കുന്ന'സംഝോത ദിനം'. സെപ്‌തംബർ 20ന് പദ്ധതി അവസാനിക്കും. ചെറിയ മൂല്യമുള്ള വായ്പകളും ഇടത്തരം വായ്പകളും തീർപ്പാക്കാൻ ബാങ്കിന് പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ (ഒ.ടി.എ സ്.) പദ്ധതികൾ ഉണ്ട്. അതിലൂടെ നിഷ്‌ക്രിയ ആസ്തിയായ വായ്പക്കാർക്ക് പ്രത്യേകവും മികച്ചതുമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |