കൊച്ചി: പരസ്യരംഗത്തെ സ്ഥാപനങ്ങൾക്ക് പെപ്പർ ക്രിയേറ്റിവ് ട്രസ്റ്റ് നൽകുന്ന പെപ്പർ അവാർഡുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. www.pepperawards.com എന്ന വെബ്‌സൈറ്റിലൂടെ സെപ്തംബർ 30ന് വൈകിട്ട് 5ന്കം എൻട്രികൾ സമർപ്പിക്കണം.
ദക്ഷിണേന്ത്യൻ ക്രിയേറ്റിവ് ഏജൻസികൾ, മീഡിയ സ്ഥാപനങ്ങൾ, ഡിജിറ്റൽ ഏജൻസികൾ, ഈവന്റ് കമ്പനികൾ, പി.ആർ ഏജൻസികൾ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവയ്ക്ക് എൻട്രികൾ സമർപ്പിക്കാം. എൻട്രികൾ 2023 ഏപ്രിൽ ഒന്നിനും 2024 മാർച്ച് 31നുമിടയിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്തതാകണമെന്ന് പെപ്പർ അവാർഡ്‌സ് ചെയർമാൻ പി.കെ. നടേഷ് അറിയിച്ചു.
വി.എം.എൽ ഇന്ത്യയുടെ സി.സി.ഒ സെന്തിൽ കുമാർ, ബ്രേവ് ന്യൂ വേൾഡ് സി.ഇ.ഒയും സി.സി.ഒയുമായ ജൂനു സൈമൺ, സ്‌കയെർക്രോ എം,ആൻഡ് സി സാച്ചിയുടെ സ്ഥാപക ഡയറക്ടർ മനീഷ് ഭട്ട്, വൈ ആക്‌സിസ് അഡ്വെർടൈസിംഗിന്റെ സ്ഥാപക ക്രീയേറ്റീവ് ഡയറക്ടർ നിരഞ്ജൻ നടരാജൻ, ഒ.പി.എൻ അഡ്വെർടൈസിംഗിന്റെ സഹസ്ഥാപക ഡയറക്ടർ എസ്. ചൊക്കലിംഗം, ടാലന്റഡ് ഏജൻസിയുടെ സ്ഥാപക അംഗങ്ങളായ സങ്കേത് ഔധി, തെരേസ സെബാസ്റ്റ്യൻ എന്നിവരാണ് അവാർഡ് ജ്യൂറിയെന്ന് അവാർഡ് ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു.
താജ് വിവാന്തയിൽ ഡിസംബർ ആദ്യവാരമാണ് അവാർഡ് ദാനച്ചടങ്ങ്. വിവരങ്ങൾക്ക് : 75599 50909, 98460 50589
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |