കൊച്ചി: ഓണത്തോടനുബന്ധിച്ച് 20 കോടി രൂപയിലധികം മൂല്യമുള്ള സ്വർണസമ്മാനങ്ങൾ മലബാർ ഗോൾഡ് ഉപഭോക്താക്കൾക്ക് നൽകി. ആഭരണം വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും നറുക്കെടുപ്പില്ലാതെ സമ്മാനം ലഭിച്ചു. ഓരോ 50 ,000 രൂപയുടെ ഗോൾഡ് പർച്ചേസിനൊപ്പം 200 മില്ലിഗ്രാമും സ്വർണം, സ്റ്റഡഡ്, ഡയമണ്ട് ആഭരണങ്ങളുടെ പർച്ചേസിനൊപ്പം 400 മില്ലിഗ്രാമും സ്വർണം സമ്മാനമുണ്ട്. സെപ്തംബർ 30 വരെയാണ് ഈ ഓഫറുകൾ. വിലവർദ്ധനയിൽ നിന്ന് ആശ്വാസം പകരാൻ അഡ്വാൻസ് ബുക്കിംഗ് സൗകര്യം ലഭ്യമാണ്, സ്വർണ വിലയുടെ അഞ്ച് ശതമാനം നൽകി ബുക്ക് ചെയ്തുന്നവർക്ക് വാങ്ങുന്ന സമയത്തെ വിലയുമായി താരതമ്യം ചെയ്ത് കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യത്തോടെ സ്വർണം വാങ്ങാനാകും.
വിശ്വാസ്യതയും സുതാര്യതയും ഗുണമേൻമയും നിലനിർത്തിക്കൊണ്ട് ജനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ജുവലറിയാകാൻ മലബാർ ഗോൾഡിന് കഴിഞ്ഞെന്ന് ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |