ദുബായ്: പുരുഷ -വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് സമ്മാനത്തുക തുല്യമാക്കി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ചരിത്ര തീരുമാനം. അടുത്തമാസം .എ.ഇയിൽ തുടങ്ങുന്ന വനിതാ ട്വന്റി-20 ലോകകപ്പ് വിജയികൾക്ക് 19.5 കോടി രൂപ (2.34 ദശലക്ഷം ഡോളർ) നൽകിയാണ് തുല്യനീതി നടപ്പാക്കുന്നത്. 14 കോടി റണ്ണേഴ്സ് അപ്പിനും നൽകും.
2030 മുതൽ പുരുഷ - വനിതാ താരങ്ങൾക്ക് തുല്യവേതനം ഏർപ്പെടുത്തുമെന്നായിരുന്നു ഐ.സി.സി പ്രഖ്യാപനം. എന്നാൽ ഇപ്പോഴേ നടപ്പാക്കുകയാണ്. 2023ലെ വനിതാ ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് എട്ടു കോടിയാണ് ലഭിച്ചത്. ഇതിൽ 134 ശതമാനം വർദ്ധനയാണ് വരുത്തിയത്. ഈ വർഷം പുരുഷ ട്വന്റി-20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ലഭിച്ച തുകയോളം വരുമിത്.
66.5 കോടി
വനിതാ ട്വന്റി-20 ലോകകപ്പിൽ ആകെ സമ്മാനത്തുക. കഴിഞ്ഞ തവണത്തേക്കാൾ 225 ശതമാനം വർദ്ധന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |