ന്യൂഡൽഹി : കേരളത്തിന്റെ എയിംസ് ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷമാണ് പ്രതികരണം.
ആയുർവേദം അടക്കം മറ്റു ചികിത്സാ വിധികൾക്കായി പ്രത്യേക ആയുഷ് ബ്ലോക്കും എയിംസിലുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. എയിംസ് വരുന്നത് ഇന്റഗ്രേറ്റഡ് റിസർച്ചിന് വലിയ രീതിയിൽ സഹായമാകുമെന്ന് വീണാ ജോർജ് പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യമേഖല മികച്ചതായതു കൊണ്ടാണ് മുൻഗണന ലഭിക്കാത്തതെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.
ദേശീയ ആരോഗ്യദൗത്യത്തിന്റെ 2023-24 സാമ്പത്തികവർഷത്തെ അർഹമായ കേന്ദ്രവിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. നിപ ഉൾപ്പെടെ പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിലാണിത്. ബി.പി.എൽ വിഭാഗത്തിലുള്ളവരുടെ ആരോഗ്യ ഇൻഷ്വറൻസ്, ആശാവർക്കർമാരുടെ വേതനവർദ്ധന എന്നിവയും ചർച്ചയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |