തൃശൂർ: ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളേജിനെ മുളങ്കാടിന്റെ പച്ചപ്പ് അണിയിച്ച ഫാ. റോയ് ജോസഫ് വടക്കൻ നട്ടുപിടിപ്പിച്ചത് 350 ഓളം മുളങ്കൂട്ടങ്ങൾ.
37 ഏക്കർ കാമ്പസിൽ അഞ്ചേക്കറോളം മുളങ്കാടാണ്. മുളങ്കൂട്ടത്തിന്റെ തണലിലാണ് കെട്ടിടങ്ങൾ. കാമ്പസിലും ക്‌ളാസ് മുറികളിലും നാല് ഡിഗ്രി വരെ ചൂട് കുറഞ്ഞു. പച്ചപ്പുള്ള കലാലയാന്തരീക്ഷത്തിൽ അദ്ധ്യയനത്തിനും അദ്ധ്യാപനത്തിനും പുത്തനുണർവ്.
കോളേജിൽ മാനേജ്‌മെന്റ് സയൻസ് അദ്ധ്യാപകനായപ്പോൾ തൃശൂർ പീച്ചി വനഗവേഷണ കേന്ദ്രത്തിൽ നിന്നു വാങ്ങിയ പത്തെണ്ണം നട്ടായിരുന്നു തുടക്കം.
ഘട്ടങ്ങളായി ആറ് കൊല്ലം കൊണ്ട് പറമുള, ലാത്തിമുള, വള്ളിമുള തുടങ്ങി ഏഴിനങ്ങളിലായാണ് 350 ഓളം മുളങ്കൂട്ടമുണ്ടാക്കിയത്. കുന്നിൻ ചെരിവിലാണ് കോളേജ്.വല പോലെ വേര് പടർന്ന് മണ്ണിനെ ബലപ്പെടുത്തുന്ന മുളയുമുണ്ടിവിടെ.
തൃശൂർ കപ്പൽപ്പള്ളി വികാരിയും ഇവിടുത്തെ സ്‌കൂൾ മാനേജരും നാഷണൽ ബാസ്‌കറ്റ് ബാൾ റഫറിയുമാണ് ഫാ. റോയ്.ക്ഷേത്രസോപാന സംഗീതോപകരണമായ ഇടയ്ക്ക കൊട്ടി ക്രിസ്തുദേവനെ സ്തുതിച്ചതിലൂടെ ശ്രദ്ധേയനായിരുന്നു.
കാമ്പസിനെ കാർബൺ
ന്യൂട്രലാക്കാൻ
1.പ്രകൃതിദുരന്തത്തെ പ്രതിരോധിക്കുക, കാമ്പസിനെ കാർബൺ ന്യൂട്രലാക്കുക, ചൂട് കുറച്ച് മെച്ചപ്പെട്ട പഠനാന്തരീക്ഷമുണ്ടുക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
കൃഷിയിൽ ഹെക്ടറിൽ ഒരു ലക്ഷം ലാഭവും ലഭിക്കുന്നു.
2. സാധാരണ ചെടികളേക്കാൾ മുളകൾ 30- 35 ശതമാനം അധികം ഓക്‌സിജൻ പുറത്തുവിടും. കാർബൺ ഡയോക്‌സൈഡ് വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധീകരിക്കും. മണ്ണൊലിപ്പ് തടയും. ഭൂഗർഭജലം സംഭരിക്കും.
`പ്രതിദിനം ഒരാൾ 550 ലിറ്റർ ഓക്‌സിജൻ ഉപയോഗിക്കുന്നു. ലിറ്ററിന് 60 രൂപ വിപണിവില കണക്കാക്കിയാൽ 33,000 രൂപയാകും.പ്രകൃതിയിൽ നിന്നെടുക്കുന്ന ഓക്‌സിജൻ തിരികെ കൊടുക്കണം. ഗ്രീൻ കാമ്പസിനേ അത് കഴിയൂ.'
- ഫാ. റോയ് ജോസഫ് വടക്കൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |