ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം തേജസ് പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിംഗ്. ഗുജറാത്ത് നാലിയ എയർ ബേസിൽ പാക് അതിർത്തിക്കടുത്ത് വിന്യസിച്ച ലൈറ്റ് 18 'ഫ്ലൈയിംഗ് ബുള്ളറ്റ്സ്' സ്‌ക്വാഡ്രണിലാണ് നിയമനം. മിഗ് -21 പറത്തി മികവു തെളിയിച്ചിട്ടുണ്ട് മോഹന.
വ്യോമസേനയിലെ ആദ്യ മൂന്ന് വനിതാ പൈലറ്റുമാരിൽ ഒരാളാണ്. മറ്റു രണ്ടുപേരായ ഭാവനാ കാന്തും അവനി ചതുർവേദിയും സുഖോയ് 30 എം.കെ.ഐ പറത്തി വാർത്തകളിൽ ഇടം നേടിയിരുന്നു. 2016 ലാണ് യുദ്ധവിമാനങ്ങളിൽ വനിതാ പൈലറ്റുമാരെ നിയമിച്ചു തുടങ്ങിയത്. നിലവിൽ 20 വനിതകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |