കൊച്ചി: ടൊവിനോ തോമസ് നായകനായ 'എ.ആർ.എം" സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിക്കുന്നു. ഇക്കാര്യം ചിത്രത്തിന്റെ സംവിധായകൻ ജിതിൻലാൽ സ്ഥിരീകരിച്ചു. ട്രെയിനിലിരുന്ന് മൊബൈൽ ഫോണിൽ സിനിമ കാണുന്ന ദൃശ്യം സഹിതമാണ് ജിതിൻലാൽ ഫേസ്ബുക്കിൽ വിവരം പങ്കുവച്ചത്. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്തത്.
'ഹൃദയം തകർക്കുന്നതാണ്. വേറെയൊന്നും പറയാനില്ല. ടെലിഗ്രാമിലൂടെ എ.ആർ.എം കാണേണ്ടവർ കാണട്ടെ. അല്ലാതെ എന്തു പറയാനാ"- അദ്ദേഹം കുറിച്ചു. ജിതിൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിച്ചത്. ടൊവിനോ മൂന്നു വേഷങ്ങളിലെത്തുന്ന സിനിമ ത്രീ ഡിയിൽ വിവിധ ഭാഷകളിൽ ലോകമെങ്ങും റിലീസ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |