പാലക്കാട്: നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം.
17 വയസുള്ള രണ്ടുപേരെയും 14 വയസുള്ള പെൺകുട്ടിയെയുമാണ് കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പെൺകുട്ടികൾ മുറികളിൽ നിന്ന് പുറത്ത് ചാടുകയായിരുന്നു. കാണാതായവരിൽ പോക്‌സോ അതിജീവിതയും ഉണ്ട്. കുട്ടികളെ കാണാതായതായി തിരിച്ചറിഞ്ഞതിന് പിന്നാലെ തന്നെ നിർഭയ കേന്ദ്രം പൊലീസിനെ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |