രാഷ്‌ട്രീയ കുടുംബത്തിൽ നിന്നാണ് വന്നതെങ്കിലും ഗണേശ് കുമാർ ആദ്യം പയറ്റിത്തെളിഞ്ഞത് സിനിമാ മേഖലയിലാണ്. പിന്നീട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും എംഎൽഎയായും മന്ത്രിയായുമെല്ലാം ഗണേശ് തിളങ്ങി. നിലവിൽ ഗതാഗതവകുപ്പ് വകുപ്പ് മന്ത്രിയായ ഗണേശ് തന്റെ സൗഹൃദങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ്. മൂന്നര പതിറ്റാണ്ടിലധികമായി സിനിമയിൽ നിൽക്കുമ്പോഴും ആ മേഖലയിൽ നിന്ന് വലിയ സുഹൃദ് ബന്ധങ്ങളൊന്നും തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. മോഹൻലാലാണ് സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത്. മണിയൻ പിള്ള രാജുവും വിജയരാഘവനും നല്ല സുഹൃത്തുക്കളാണെന്ന് ഗണേശ് പറയുന്നു. എന്നിരുന്നാലും ഏറ്റവും അടുത്ത സുഹൃത്തുക്കൾ സിനിമയിൽ നിന്നോ രാഷ്ട്രീയത്തിൽ നിന്നോ അല്ലെന്നും ഗണേശ് കുമാർ വെളിപ്പെടുത്തുന്നുണ്ട്.
ഗണേശ് കുമാറിന്റെ വാക്കുകൾ-
''എനിക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കൾ രണ്ടുപേരേയുള്ളൂ. ഒന്ന് ദേവി ഫാർമയിലെ ബാലഗോപാൽ, രണ്ട് ബിനോയ് മാർബിൾസിലെ അമ്പിളിയും. ഇവരാണ് വ്യക്തിപരമായി അടുപ്പുള്ള ആൾക്കാർ. ബിജു ആയിരുന്നു എന്റെ ഏറ്റവും അടുത്ത സഹോദരൻ എന്നുപറയുന്നയാൾ. അദ്ദേഹം അടുത്തിടെ മരിച്ചുപോയി. സിനിമയിൽ അങ്ങനെ വലിയ സൗഹൃദമൊന്നുമില്ല. എന്നാലും മോഹൻലാലുമായിട്ട് നല്ല സൗഹൃദമുണ്ട്. മണിയൻ പിള്ള രാജുവും അടുത്ത സുഹൃത്താണ്. വിജയരാഘവനുമായിട്ടും നല്ല സൗഹൃദമുണ്ട്. സിനിമാ മേഖലയെക്കാളും രാഷ്‌ട്രീയത്തിലാണ് കുറച്ചുകൂടി സൗഹൃദം. എം.കെ മുനീറുമായി വളരെ അടുത്ത സുഹൃദ്‌ബന്ധമാണുള്ളത്''. സ്പീക്കർ ഷംസീറുമായും സുമേഷ് എംഎൽഎയുമായിട്ടെല്ലാം വലിയ ആത്മബന്ധമാണ് ഉള്ളതെന്ന് ഗണേശ് കുമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |