SignIn
Kerala Kaumudi Online
Saturday, 12 October 2024 5.18 AM IST

തൃശൂർ പൂരം കലക്കി സുരേഷ് ഗോപിക്ക് ജയിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കികൊടുത്തത് സിപിഎം ആർഎസ്എസ് ബന്ധം; വിഡി സതീശൻ

Increase Font Size Decrease Font Size Print Page
suresh-gopi-vd-satheesan

തിരുവനന്തപുരം: ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സന്ദർശിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാരണം മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത്. വ്യക്തിപരമായി കണ്ടെന്നാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പറഞ്ഞത്. വ്യക്തിപരമായി കാണാൻ അവർ തമ്മിൽ അതിർത്തി തർക്കമുണ്ടോയെന്നും സതീശൻ പരിഹസിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പത്തു ദിവസത്തെ ഇടവേളയിൽ എ.ഡി.ജി.പി ആർ.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു. ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി എന്തിനാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്? അത്തരത്തിൽ അയച്ച ആളുകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രകാശ് ജാവദേക്കറെ കണ്ടതിനാണ് ഇ.പി ജയരാജനെതിരെ നടപടിയെടുത്തത്. ഞാനും ജാവദേക്കറെ അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത്. കേന്ദ്ര മന്ത്രി അല്ലാത്ത ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവദേക്കറെ കേരളത്തിന്റെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്? എന്നിട്ടാണ് ഇ.പി ജയരാജനെതിരെ മാത്രം നടപടി എടുത്തത്. ഇത് ഇരട്ടാത്താപ്പാണ്. ബി.ജെ.പി സി.പി.എം അവിശുദ്ധ ബാന്ധവത്തിന്റെ ഭാഗമായാണ് തൃശൂർ പൂരം കലക്കി ബി.ജെ.പി സ്ഥാനാർത്ഥിക്ക് ജയിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുത്തതെന്ന് വി.ഡി സതീശൻ ആരോപിച്ചു.

ഹേമ കമ്മിറ്റി ശുപാർശകളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് വനിത ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ വനിതകളെ കൂടാതെ പുരുഷ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള സംഘത്തെയാണ് സർക്കാർ നിയോഗിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ചല്ല, അതിന് ശേഷമുള്ള വെളിപ്പെടുത്തലുകളെ കുറിച്ചാണ് ഈ സംഘം അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയും നിർദ്ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഇരകളുടെ സ്വകാര്യത വെളിപ്പെടുത്താതെ തെറ്റുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സത്യസന്ധമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയാറാകാത്തത് നിർഭാഗ്യകരമാണ്. സർക്കാർ ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ്. വേട്ടക്കാരെ എങ്ങനെ സംരക്ഷിക്കാം എന്നതിലാണ് സർക്കാർ ഗവേഷണം നടത്തുന്നത്. സ്ത്രീ വിരുദ്ധ സർക്കാരാണ് ഇതെന്ന് ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഏഴര വർഷമായിട്ടും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അനിശ്ചിതമായി നീണ്ടു പോകുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അതുകൊണ്ടാണ് പ്രതിക്ക് ജാമ്യം കിട്ടാൻ ഇടയാക്കിയത്. ഒരു കേസിൽ വിചാരണ ഏഴരക്കൊല്ലം നീണ്ടു പോയി എന്നത് ജുഡീഷ്യറിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ പോലും ബാധിക്കും. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്. കേസുകളിലെ വിചാരണ നീണ്ടു പോകുന്നത് സംബന്ധിച്ച് വിലയിരുത്തൽ നടത്തണമെന്നാണ് ഹൈക്കോടതിയോട് അഭ്യർത്ഥിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

15 ദിവസമായി ഭരണകക്ഷി എം.എൽ.എ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി തയാറായില്ല. മാദ്ധ്യമങ്ങളെ കാണാതിരിക്കുന്ന പ്രധാനമന്ത്രിയുടെ അതേ അവസ്ഥയിലാണ് കേരളത്തിലെ മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണ കൊടുങ്കാറ്റിൽ ആടി ഉലയുമ്പോൾ മൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. മാദ്ധ്യമങ്ങളുടെ ഒരു ചോദ്യത്തിന് പേലും മുഖ്യമന്ത്രിക്ക് മറുപടിയില്ല.

വയനാട് ദുരനിവാരണവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം തയാറാക്കിയതിൽ ഗുരുതര തെറ്റുണ്ട്. അത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കണ്ടേ? മാദ്ധ്യമങ്ങൾ തെറ്റായി പറഞ്ഞെന്നാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്. ഹൈക്കോടതി വിധി പകർപ്പിനൊപ്പമാണ് മെമ്മോറാണ്ടം പുറത്തു വന്നത്. ഭക്ഷണം കൊടുക്കാനും മൃതദേഹങ്ങൾ സംസ്‌ക്കരിക്കാനും കോടിക്കണക്കിന് രൂപ ചെലവായെന്ന് അതിലാണ് എഴുതി വച്ചിരിക്കുന്നത്. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സന്നദ്ധ സംഘടനകളുമാണ്. എല്ലാ ദിവസവും മൂന്നു നേരം ഏഴായിരം പേർക്ക് ഭക്ഷണം നൽകിയത്. മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ എച്ച്.എം.എൽ ആണ് സൗജന്യമാണ് സ്ഥലം നൽകിയത്. കുഴി കുഴിച്ചത് സന്നദ്ധ പ്രവർത്തകരാണ്. ഒരു രൂപ പോലും സർക്കാരിന് ചെലവായിട്ടില്ല. സന്നദ്ധ പ്രവർത്തകരും സംഘടനങ്ങളും വീടുകളിലേക്ക് സാധനങ്ങൾ നൽകിയതിന്റെ പോലും കണക്കുകൾ എഴുതി വച്ചാൽ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. വയനാട് ദുരിതാശ്വാസത്തിന് പ്രതിപക്ഷം എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താവുന്ന നൂറു കാര്യങ്ങളുണ്ടെങ്കിലും ദുരന്തം ഉണ്ടാകുമ്പോൾ പ്രതിപക്ഷവും സർക്കാരും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം ജനങ്ങൾക്ക് നൽകുകയെന്ന പുതിയൊരു സംസ്‌ക്കാരത്തിന് ഞങ്ങൾ തുടക്കമിട്ടത്.

ആരാണ് മെമ്മോറാണ്ടം തയാറാക്കിയത്? എസ്.ഡി.ആർ.എഫ് അനുസരിച്ച് മെമ്മോറാണ്ടം തയാറാക്കി പ്രത്യേക പാക്കേജ് ആവശ്യപ്പെടുകയാണ് വേണ്ടത്. എന്തിനാണ് ഇല്ലാത്ത കാര്യങ്ങൾ എഴുതി വയ്ക്കുന്നത്? ചിലരെ മുഖ്യമന്ത്രി അമിതമായി വിശ്വസിക്കുന്നതാണ് അപകടം വരുത്തി വയ്ക്കുന്നത്. തെറ്റ് തെറ്റെന്നു തന്നെ പറയേണ്ടി വരും. പെരുപ്പിച്ച കണക്കുകളുമായി റിപ്പോർട്ട് നൽകിയാൽ പണം കിട്ടില്ല. അങ്ങനെ ഏതെങ്കിലും കാലത്ത് പണം കിട്ടിയിട്ടുണ്ടോയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിട്ട തോമസ് ഐസക്ക് പറയേണ്ടത്. പ്രളയ ദുരിതാശ്വാസത്തെ കുറിച്ച് ഉയർന്ന ആക്ഷേപം വയനാട് ദുരിതാശ്വസ ഫണ്ടിലും ഉണ്ടാകരുത്. അതുകൊണ്ടാണ് വയനാടിന് കിട്ടുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കിട്ടിയ പണം ദുരിതാശ്വാസത്തിന് വേണ്ടി മാത്രം ഉപയോഗിച്ചെന്ന് ഉറപ്പുവരുത്തണം. കേന്ദ്ര ഒരു പൈസയും തന്നില്ലെന്ന പരാതി മുഖ്യമന്ത്രി ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് ഇല്ലാത്ത പരാതി എന്തിനാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VD SATHEESAN, PINARAYI VIJAYAN, ADGP, RSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.