പ്രശസ്‌ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌വുമണുമായ സീമ വിനീത് വിവാഹിതയായി. സീമ തന്നെയാണ് വിവാഹ വാർത്ത സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഔദ്യോഗികമായി വിവാഹിതയായി' എന്ന അടിക്കുറിപ്പോടെയാണ് സീമ ചിത്രങ്ങൾ പങ്കുവച്ചത്. നിശാന്താണ് വരൻ.
വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രവും സദ്യ കഴിക്കുന്നതിന്റെ ചിത്രവുമാണ് സീമ പങ്കുവച്ചിരിക്കുന്നത്.'കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ, finally officially married ', എന്നാണ് സീമ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിവാഹത്തിൽ നിന്നും പിന്മാറുന്നു എന്നറിയിച്ചുകൊണ്ട് സീമ പങ്കുവച്ച കുറിപ്പ് ഏറെ ചർച്ചയായിരുന്നു. തുടർന്ന് സീമ ഈ കുറിപ്പ് പിൻവലിക്കുകയും ചെയ്‌തു. ചേർത്തുനിർത്തിയ ചിലതൊന്നും വിട്ടുകളയില്ലെന്നായിരുന്നു നിശാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് പിന്നീട് സീമ കുറിച്ചത്.
സീമയ്‌ക്കും നിശാന്തിനും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധിപേർ എത്തി. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും തമ്മിലുള്ള വിവാഹ നിശ്ചയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |