പരീക്ഷ
പുനഃക്രമീകരിച്ചു
25 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.ടി.ടി.എം./എംകോം./എം.എസ്.ഡബ്ല്യു/എം.എം.സി.ജെ(കൺവെൻഷണൽ ആൻഡ് ന്യൂജനറേഷൻ) റഗുലർ ആൻഡ് സപ്ലിമെന്ററി,സെപ്തംബർ പരീക്ഷ ഒകടോബർ 8 മുതൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.എ. മ്യൂസിക്,ബി.പി.എ. മ്യൂസിക് (വീണ/മൃദംഗം),ബി.പി.എ. ഡാൻസ് എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ 24 മുതൽ ആരംഭിക്കും.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലകട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 26 മുതൽ ഒകടോബർ ഒന്നു വരെ അതത് കോളേജുകളിൽ വച്ച് നടത്തും.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ അതത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും.
ഒക്ടോബറിൽ നടത്തുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി പിഴകൂടാതെ 25ലേക്കും 150 രൂപ പിഴയോടെ 27ലേക്കും 400 രൂപ പിഴയോടെ 30ലേക്കും നീട്ടി.
ജൂണിൽ നടത്തിയ കമ്പൈൻഡ് ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് സെമസ്റ്റർ ബി.ആർക്ക്. സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിൽ അപേക്ഷിക്കാം.യോഗ്യത:പ്ലസ് ടു/തത്തുല്യം. ഫീസ്:3000 രൂപ. കാലാവധി: 3 മാസം. www.arabicku.in. പ്രവേശനത്തിന് ഇന്ന് രാവിലെ 10ന് കാര്യവട്ടത്തുള്ള അറബി പഠന വകുപ്പിലെത്തണം. ഫോൺ:9633812633,04712308846
എം.ജി സർവകലാശാലാ
സമയപരിധി നീട്ടി
ഓൺലൈൻ എം.ബി.എ, എം.കോം പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബർ 15 വരെ നീട്ടി.
നാനോ ഫെസ്റ്റ്
സ്കൂൾ ഒഫ് നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി സംഘടിപ്പിക്കുന്ന രണ്ടാമത് നാനോ ഫെസ്റ്റ് ഒക്ടോബർ 9,10 തീയതികളിൽ കൺവർജൻസ് അക്കാഡമിയ കോംപ്ലക്സിൽ നടക്കും.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് എം.എ,എംഎസ്സി പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (2023 അഡ്മിഷൻ റഗുലർ,2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഫെബ്രുവരി 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |