റോം : 1990 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇറ്റാലിയൻ ഫുട്ബാളർ സാൽവദോർ ഷില്ലാസി അന്തരിച്ചു. 59 വയസായിരുന്നു. അർബുദ ബാധിതനായി മിലാനിലെ പാലെർമോ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം.
പകരക്കാരനായി കളി തുടങ്ങി ആറു ഗോളുകളുമായി ലോകകപ്പിലെ ടോപ്സ്‌കോറർക്കുള്ള ഗോൾഡൻ ബാൾ സ്വന്തമാക്കിയ സില്ലാസി 1990ൽ ഇറ്റലിയെ മൂന്നാം സ്ഥാനക്കാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ടോട്ടോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇറ്റലിക്ക് വേണ്ടി 16 മത്സരങ്ങളിൽ ഏഴുഗോളുകളാണ് നേടിയത്.
ഇറ്റലിയിലെ ലോവർ ഡിവിഷൻ ലീഗുകളിൽ കളിച്ചാണു കരിയർ തുടങ്ങിയത്. 198889ലെ ഇറ്റാലിയൻ സീരി ബിയിൽ ടോപ് സ്‌കോററായതാണ്കരിയറിൽ വഴിത്തിരിവായത്. യുവെന്റസിൽ ചേർന്ന താരം 198990 സീസണിൽ കോപ്പ ഇറ്റാലിയയും യുവേഫ കപ്പും വിജയിച്ചു. 1999ൽ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ഇന്റർ മിലാൻ, യുവന്റസ് തുടങ്ങിയ പ്രമുഖക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |