ആലുവ: കലയുടെ മർമ്മം വായിച്ചറിയാനുള്ള ഹൃദയവിശാലതയും നയനശീലങ്ങളും ഉള്ളവരായി മലയാളിസമൂഹം മാറേണ്ടതുണ്ടെന്ന് മുൻമന്ത്രി എം.എ. ബേബി പറഞ്ഞു. ശില്പി അനില ജേക്കബിന്റെ ശില്പപ്രദർശം 'അനിലം 24'ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനില ജേക്കബിന്റെ ശില്പങ്ങളിൽ കാണുന്ന ചലനം എന്ന സവിശേഷത നമ്മുടെ സാമൂഹ്യപരിസരത്തുനിന്നും സ്വീകരിച്ച ഊർജമാണ്. അനില മറ്റൊരു ഭൂപ്രദേശം ജീവിക്കാനായി തിരഞ്ഞെടുക്കുന്നു എന്നത് നിരാശപ്പെടുത്തുന്നില്ല. കലക്കും കലാകാരാർക്കും ദേശാതിർത്തി ഒരു പരിമിതിയല്ലെന്നതാണ് അതിന് കാരണം.
ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ എബി എൻ. ജോസഫ് അദ്ധ്യക്ഷനായി. മനോജ് നാരായണൻ, കലാധരൻ, ജി.സി.ഡി.എ മുൻ അദ്ധ്യക്ഷൻ സലാം തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |