മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒക്ടോബർ 20, 21,22 തീയതികളിൽ തൊടുപുഴ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് സംസ്ഥാന നാടകോത്സവത്തിന്റെ നടത്തിപ്പിനായ് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ലൈബ്രറി ഹാളിൽ പ്രസിഡന്റ് കെ. സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. എം. ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ, നാടകനടനും സംവിധായകനുമായ തൊടുപുഴ ചാക്കപ്പൻ, എഴുത്തുകാരായ അഡ്വ: നീറണാൽ ബാലകൃഷ്ണൻ, അഡ്വ.ബാബു പള്ളിപ്പാട്ട്, കെ. ആർ. സോമരാജൻ, ടി. ബി. അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. അമ്പലപ്പുഴ അക്ഷരജ്വാലയുടെ അനന്തരം, തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ട് കളിക്കാരന്റെ മകൾ, കൊല്ലം രംഗഭാക്ഷയുടെ മിഠായ് തെരുവ് എന്നീ നാടകങ്ങളാണ് ഈ വർഷം അവതരിപ്പിക്കുന്നത്. കെ. എം. ബാബു (ചെയർമാൻ) ജോർജ്ജ് അഗസ്റ്റ്യൻ (വൈസ് ചെയർമാൻ) കെ. സി. സുരേന്ദ്രൻ (പ്രസിഡന്റ്) തൊടുപുഴ ചാക്കപ്പൻ, അഡ്വ.നീറണാൽ ബാലകൃഷ്ണൻ, കെ. ആർ. സോമരാജൻ,എ. പി. കാസീൻ, മീര ജോർജ്ജ് (വൈസ് പ്രസിഡന്റ്മാർ) പി. വി. സജീവ് ( സെക്രട്ടറി) അഡ്വ.ബാബു പള്ളിപ്പാട്ട്, സനൽ ചക്രപാണി,ടി. ബി. അജീഷ് കുമാർ,കെ. എം. രാജൻ, ആര്യ കൃഷ്ണൻ(ജോയ്ന്റ് സെക്രട്ടറിമാർ) ജോസ് തോമസ് (ട്രഷറാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സെക്രട്ടറി പി. വി. സജീവ് സ്വാഗതവും ജോയ്ന്റ് സെക്രട്ടറി ജോസ് തോമസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |