ന്യൂഡൽഹി: കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 18 വയസിന് താഴെയുള്ളവർക്കായുള്ള ദേശീയ പെൻഷൻ വാത്സല്യ (എൻ.പി.എസ് വാത്സല്യ) പദ്ധതി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 75 സ്ഥലങ്ങളിൽ ഒരേസമയം നടന്ന ചടങ്ങിൽ 250 വരിക്കാർക്ക് പ്രാൺ (പെർമെനന്റ് റിട്ടയർമെന്റ് അക്കൗണ്ട് നമ്പർ) കാർഡുകൾ കൈമാറി.
പദ്ധതി കുട്ടികളിൽ സമ്പാദ്യശീലം വളർത്തുമെന്നും വലിയ തുക സമ്പാദിക്കാനാകുമെന്നും നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി. അതുവഴി വാർദ്ധക്യത്തിലും മാന്യമായ ജീവിതം നയിക്കാൻ വഴിയൊരുങ്ങും.
പദ്ധതി 18വയസ്
തികയാത്തവർക്ക്
# 18 വയസ്സിന് താഴെയുള്ളവരുടെ പേരിൽ രക്ഷിതാവ് അക്കൗണ്ട് തുറക്കും. മൈനർ ഗുണഭോക്താവ് ആയിരിക്കും. പ്രായപൂർത്തിയാകുമ്പോൾ, പ്ലാൻ സാധാരണ എൻ.പി.എസ് അക്കൗണ്ടാക്കി മാറ്റാം.
# പ്രമുഖ ബാങ്കുകൾ, ഇന്ത്യാ പോസ്റ്റ്, പെൻഷൻ ഫണ്ടുകൾ, ഓൺലൈൻ പ്ലാറ്റ്ഫോം (ഇ-എൻപിഎസ്) എന്നിവ വഴി അക്കൗണ്ട് തു റക്കാം.
# പ്രതിവർഷം കുറഞ്ഞത് 1000 രൂപ വിഹിതം അടയ്‌ക്കണം. പരമാവധി വിഹിതത്തിന് പരിധിയില്ല.
വരിക്കാർക്ക് സർക്കാർ ഓഹരികൾ, കോർപ്പറേറ്റ് ഡെബ്റ്റ്, ഇക്വിറ്റി എന്നിവയിൽ നിക്ഷേപത്തിന് സൗകര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |