തിരുവനന്തപുരം: ജർമ്മനിയിലെ കെയർ ഹോമുകളിലേക്ക് നോർക്ക റൂട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയിലൂടെ നടത്തുന്ന സ്‌പെഷ്യൽ റിക്രൂട്ടമെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗിൽ ബി.എസ്‌സി/പോസ്റ്റ് ബി.എസ്‌സി അല്ലെങ്കിൽ ജി.എൻ.എമ്മിന് ശേഷം 2 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി-1,ബി-2 യോഗ്യതയുള്ളവർക്കും മുൻഗണന. പ്രായപരിധി 38 വയസ്. താത്പര്യമുള്ളവർ triplewin.norka@kerala.gov.in ഇ-മെയിലേക്ക് ബയോഡേറ്റ,ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ),വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം എന്നിവ അടക്കമുള്ള രേഖകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 10നകം അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു. അപേക്ഷകർ 9 മാസം നീളുന്ന സൗജന്യ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ഓഫ്‌ലൈൻ) പങ്കെടുക്കണം. ഇതിനായുള്ള അഭിമുഖം നവംബർ 13 മുതൽ 22 വരെ നടക്കും. കഴിഞ്ഞ 6 മാസമായി തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക. വിവരങ്ങൾക്ക് www.norkaroots.org,www.nifl.norkaroots.org. ഫോൺ:1800 425 3939 (ഇന്ത്യയിൽ നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്,മിസ്ഡ് കോൾ സർവീസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |