കൊച്ചി: ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റുവരവ്. സെപ്തംബർ ഒന്നു മുതൽ 14 വരെയുള്ള കണക്കാണിത്. ഇതിൽ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വില്പനയാണ്. സബ്‌സിഡിയിതര ഇനങ്ങളിൽ 56.73 കോടിയുടെ വിറ്റുവരവുണ്ട്. സപ്ലൈകോ പെട്രോൾ ബങ്കുകളിലെയും എൽ.പി.ജി ഔട്ട്‌ലെറ്റുകളിലെയും വിറ്റുവരവ് ഒഴികെയാണിത്.
അത്തം മുതൽ ഉത്രാടം വരെ 21.06 ലക്ഷം പേരാണ് വില്പനശാലകളിൽ എത്തിയത്. 14 ജില്ലാ ഫെയറുകളിൽ 4.03 കോടി രൂപയും സബ്‌സിഡി ഇനത്തിൽ 2.36 കോടി രൂപയും സബ്‌സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയും വിറ്റുവരവ് നേടി.
ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും സെപ്തംബർ ആറ് മുതൽ 14 വരെ, ദിവസവും രണ്ടു മണിക്കൂർ വീതം സപ്ലൈകോ നൽകിയ ഡീപ് ഡിസ്‌കൗണ്ട് സെയിലിൽ 1.57 ലക്ഷം ഉപഭോക്താക്കൾ
പങ്കെടുത്തു.
തിരുവനന്തപുരം
ഒന്നാമത്
68.01 ലക്ഷം രൂപ വരുമാനവുമായി തിരുവനന്തപുരം ജില്ലാ ഫെയറാണ് വില്പനയിൽ മുന്നിൽ. സബ്‌സിഡി ഇനത്തിൽ 39.12ലക്ഷം രൂപയുടെയും സബ്‌സിഡി ഇതര ഇനത്തിൽ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവുണ്ട്. മറ്റിടങ്ങളിലെ വില്പന
തൃശൂർ- 42.29 ലക്ഷം, കൊല്ലം- 40.95 ലക്ഷം, കണ്ണൂർ- 39.17, പാലക്കാട് 34.10 ലക്ഷം, കോഴിക്കോട് 28.68 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |