കൊച്ചി : റിലയൻസ് ഡിജിറ്റൽ "ദീപാവലി ധമാക്ക" ഓഫർ അവതരിപ്പിച്ചു, ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ജിയോ എയർഫൈബർ സേവനം ഇതിലൂടെ നേടാം . ജിയോ ഫൈബർ, ജിയോ എയർഫൈബർ ഉപയോക്താക്കൾക്ക് നവംബർ മൂന്ന് വരെ ഓഫർ ലഭ്യമാണ്.
പുതിയ ഉപഭോക്താക്കൾക്ക് 20,000 രൂപയോ അതിൽ കൂടുതലോ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോർ തുടങ്ങിയവയിൽ നിന്ന് ഷോപ്പിംഗിലൂടെയോ 2222 രൂപയ്ക്ക് മൂന്ന് മാസത്തെ ദീപാവലി പ്ലാൻ എടുത്തോ ആനുകൂല്യം നേടാം. നിലവിലുള്ള ഉപയോക്താക്കൾക്ക് 2222 രൂപയുടെ ഒറ്റത്തവണ മുൻകൂർ റീചാർജ് ചെയ്യുന്നവർക്കും ഓഫർ ലഭിക്കും.
യോഗ്യരായ ഉപഭോക്താക്കൾക്ക് അടുത്ത വർഷം ഒക്ടോബർ വരെ എയർഫൈബർ പ്ലാനിന് തുല്യമായ മൂല്യമുള്ള 12 കൂപ്പണുകൾ ലഭിക്കും, അടുത്ത 30 ദിവസത്തിനുള്ളിൽ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോർ, ജിയോ പോയിൻ്റ് സ്റ്റോർ, ജിയോ മാർട്ട് ഡിജിറ്റൽ എക്സ്ക്ലൂസിവ് സ്റ്റോറുകളിൽ 15,000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഓഫർ റെഡീം ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |