കിഴക്കമ്പലം: ആറ് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ടു പേരെ പെരുമ്പാവൂർ എ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡും തടിയിട്ടപറമ്പ് പൊലീസും ചേർന്ന് പിടികൂടി. കിഴക്കമ്പലം വിലങ്ങ് കാരുകുളം കൊല്ലംകുടി എൽദോസ് (21), ഒഡീഷ കന്ദമാൽ സ്വദേശി മൃത്യുഞ്ജയ് ഡിഗൽ (40) എന്നിവരാണ് പിടിയിലായത്. എഴുപത് ഗ്രാം കഞ്ചാവ് പൊതിയിലാക്കി വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ എൽദോസിനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് നടന്ന പരിശോധനയിലാണ് വീടിനടുത്തുള്ള കലുങ്കിനടിയൽ പൊതികളിലാക്ക് സൂക്ഷിച്ച ആറ് കിലോ കഞ്ചാവ് പിടികൂടിയത്. ഇയാൾക്ക് കഞ്ചാവെത്തിച്ച് നൽകിയത് മൃത്യുഞ്ജയ് ഡിഗലാണ്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം എത്തിച്ചാണ് വില്പന. റൂറൽ എസ്.പി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പെരുമ്പാവൂർ എ.എസ്.പി മോഹിത് റാവത്ത്, തടിയിട്ടപറമ്പ് പൊലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐ എ.ബി. സതീഷ്, സ്പെഷ്യൽ സ്ക്വാഡ് എ.എസ്.ഐ പി.എ. അബ്ദുൾ മനാഫ്, കെ.എ. നൗഷാദ്. എസ്.സി.പി.ഒമാരായ ടി.എ. അഫ്സൽ, അരുൺ കെ. കരുൺ, ബെന്നി ഐസക്, കെ.എസ്. അനൂപ്, മുഹമ്മദ് നൗഫൽ, ബനാസിർ സിബി എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |