ലൊസെയ്ൻ : അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരങ്ങൾക്കുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് മലയാളി താരം പി.ആർ ശ്രീജേഷും ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിംഗും. 10 ഗോളുകളുമായി പാരീസ് ഒളിമ്പിക്സിലെ ടോപ് സ്കോററായ ഹർമൻപ്രീത് മികച്ച താരത്തിനുള്ള പട്ടികയിലാണ് ഇടം പിടിച്ചത്. പാരീസിലെ വെങ്കലമെഡലോടെ 18 വർഷം നീണ്ട കരിയറിനോട് വിട ചൊല്ലിയ ശ്രീജേഷ് മികച്ച ഗോൾകീപ്പറുടെ ലിസ്റ്റിലാണ്.
തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോൾ (ഹോളണ്ട്), ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്. പിർമിൻ ബ്ലാക് (ഹോളണ്ട്), ലൂയിസ് കാൾസാഡോ (സ്പെയിൻ), ജീൻ പോൾ ഡാൻബെർഗ് (ജർമനി), തോമസ് സാന്റിയാഗോ (അർജന്റീന) എന്നിവർ ശ്രീജേഷിനൊപ്പം ഗോൾകീപ്പർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിലുണ്ട്. വിദഗ്ധ സമിതിയും കളിക്കാരും മാധ്യമപ്രവർത്തകരും ദേശീയ ഹോക്കി അസോസിയേഷനുകളും ഉൾപ്പെട്ട വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |