ന്യൂഡൽഹി: അനിമേഷൻ, വിഷ്വൽ ഇഫക്ട്സ് മേഖലയിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ ലക്ഷ്യമിട്ട് മുംബയിൽ മികവിന്റെ ദേശീയ കേന്ദ്രം സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അനുമതി. ഇതുവഴി മേഖലയിൽ സാമ്പത്തിക വളർച്ചയും തൊഴിലവസരവും ഉറപ്പാക്കും. സിനിമാ, അനിമേഷൻ മേഖലയിൽ അടക്കം ഉള്ളടക്കം നൽകുന്ന കേന്ദ്രമായി ഇന്ത്യയെ മാറ്റാനും വിദേശ നിക്ഷേപം ആകർഷിക്കാനുമാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
കേന്ദ്രത്തിന്റെ കീഴിൽ അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി
കമ്പനി നിയമപ്രകാരം സ്ഥാപിക്കുന്ന കേന്ദ്രത്തിൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും പങ്കാളികളാകും
ചലച്ചിത്ര നിർമ്മാണം, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ, ഗെയിമിംഗ്, പരസ്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികം എന്നിവയുൾപ്പെുന്ന വിനോദ മാദ്ധ്യമ മേഖലയ്‌ക്ക് പിന്തുണ നൽകും
അത്യാധുനിക എക്‌സ്‌റ്റൻഡഡ് റിയാലിറ്റി സാങ്കേതികവിദ്യകളിൽ അമച്വർ- പ്രൊഫഷണൽ കലാകാരന്മാർക്ക് പരിശീലനം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |