SignIn
Kerala Kaumudi Online
Friday, 11 October 2024 12.08 PM IST

50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

Increase Font Size Decrease Font Size Print Page
blood

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ് കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ശാസ്‌ത്രജ്ഞർ. എംഎഎൽ (MAL) എന്നാണ് ഈ രക്തഗ്രൂപ്പിന് പേര് നൽകിയിരിക്കുന്നത്. അമേരിക്കൻ സൊസെെറ്റി ഓഫ് ഹെമറ്റോളജി പ്രസിദ്ധീകരിച്ച പിയർ - റിവ്യൂഡ് മെഡിക്കൽ ജേണലായ ബ്ലഡിലാണ് ഇതിനെക്കുറിച്ചുള്ള ഗവേഷണ ലേഖനം പ്രസിദ്ധീകരിച്ചത്.

പുതിയ രക്തഗ്രൂപ്പിലേക്ക്

1927ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ പരിശോധിച്ചപ്പോൾ മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര അല്ലെങ്കിൽ ആന്റിജൻ ഇതിൽ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ബ്രീസ്റ്റോൾ സർവകലാശാലയുമായി സഹകരിച്ച് യുകെയിലെ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്‌പലാന്റിൽ (എൻഎച്ച്എസ്ബിടി) നിന്ന് ഒരു സംഘം ഗവേഷകർ തയ്യാറായി.

ഈ ഗവേഷകർ 50 വർഷത്തോളമായി ഇതിനെക്കുറിച്ച് പഠിക്കുകയായിരുന്നു. ഒടുവിലാണ് ഇത് ഒരു പുതിയ രക്തഗ്രൂപ്പാണെന്ന് കണ്ടെത്തിയത്. AnWj ആന്റിജൻ ഈ രക്തഗ്രൂപ്പിന്റെ ഭാഗമാണെന്നും ഗവേഷക‌‌ർ കണ്ടെത്തിയിട്ടുണ്ട്.

1

'ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവിൽ ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി. രോഗികൾക്ക് മികച്ച പരിചരണം നൽകാൻ കഴിയുന്ന പ്രയത്നത്തിന്റെ പരിസമാപ്തിയാണ്',- എൻഎച്ച്എസ്ബിടിയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു. ഏകദേശം 20 വർഷമായി ഈ പ്രോജക്റ്റിൽ പ്രവർത്തിച്ചയാളാണ് ലൂയിസ് ടില്ലി. അപൂർവ രക്തഗ്രൂപ്പുകളുടെ കണ്ടെത്തൽ രോഗികളെ കൂടുതൽ കൃത്യമായി തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും ഇത് സഹായിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

AnWj ആന്റിജൻ

ചുവന്ന രക്താണുക്കൾ കാണപ്പെടുന്ന ഒന്നാണ് AnWj ആന്റിജൻ. ഇത് 1972ലാണ് ആദ്യമായി കണ്ടെത്തിയത്. പക്ഷേ ഇതുവരെ ഇതിനെക്കുറിച്ച് പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ജനസംഖ്യയുടെ 99.9 ശതമാനത്തിലേറെയും AnWj പോസിറ്റീവ് ആണ്.

1

അതായത് അവരുടെ രക്തത്തിൽ ഈ ആന്റിജൻ അടങ്ങിയിട്ടുണ്ട്. എന്നാൽ AnWj നെഗറ്റീവ് ആയവർ രക്തം സ്വീകരിക്കുന്നതിനിടെ AnWj പോസിറ്റീവ് രക്തം സ്വീകരിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചില ആളുകളിൽ ഈ ആന്റിജൻ അഭാവത്തിന് പ്രധാന കാരണം ക്യാൻസ‌ർ പോലുള്ള അസുഖങ്ങൾ അല്ലെങ്കിൽ ചില രക്ത വെെകല്യങ്ങൾ മൂലമാണ്. എന്നാൽ ചിലർക്ക് ജനിതകപരമായി ഇത് കുറവാണെന്ന് ഗവേഷണ സംഘം കണ്ടെത്തി.

ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് എംഎൽഎ. ഇതിനെ എളുപ്പം തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് യൂണിവേഴ്സിറ്റ് ഓഫ് ഇംഗ്ലണ്ട് സെൽ ബയോളജിസ്റ്റ് പറയുന്നു. എംഎൽഎയിൽ AnWjയുണ്ട്. AnWj പോസ്റ്റിറ്റീവായവരിൽ എംഎൽഎ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

1

എംഎൽഎ രക്തഗ്രൂപ്പിന്റെ കണ്ടെത്തൽ AnWj നെഗറ്റീവ് വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്നു. എംഎൽഎ ഗ്രൂപ്പിന്റെ കണ്ടെത്തൽ മെഡിക്കൽ ഗവേഷണത്തിലെ ഒരു നാഴികകല്ലാണെന്നാണ് ഗവേഷകർ പറയുന്നത്. ആഗോളതലത്തിൽ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ ഇതിന് കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEW BLOOD GROUP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.