പത്തനംതിട്ട: ആറ് വയസുകാരിയുടെ വിരൽ ചില്ല് കുപ്പിയിൽ കുടുങ്ങി. പത്തനംതിട്ട ഏനാദിമംഗലത്താണ് സംഭവം. ഏനാദിമംഗലം പഞ്ചായത്തിൽ എളമണ്ണൂർ പൂതങ്കരയിലെ മംഗലത്ത് വീട്ടിൽ അഭിലാഷിന്റെ മകൾ ആരണ്യയുടെ വലത് കയ്യിലെ ചൂണ്ടുവിരലിലാണ് ചില്ലുകുപ്പി കുടുങ്ങിയത്. ഏറെ നേരം പരിശ്രമിച്ചിട്ടും കൈ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ കുടുംബം ഫയർഫോഴ്‌സിനെ വിളിച്ചു.
തുടർന്ന് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരം കുട്ടിയെ ഫയർ സ്റ്റേഷനിലെത്തിച്ചു. ശേഷം വളരെ ശ്രദ്ധയോടെ ഇവർ ചില്ലുകുപ്പി മുറിച്ച് കുഞ്ഞിന്റെ കൈ പുറത്തെടുക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണു, സീനിയർ ഫയർ ഓഫീസർ സന്തോഷ്, മെക്കാനിക്ക് ഗിരീഷ്, ഫയർ ഓഫീസർമാരായ സന്തോഷ്, അജീഷ്, ശ്യാം എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |