ചെന്നൈ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ജനവാസമേഖലയിലെ റോഡിൽ ഉപേക്ഷിച്ചു. തമിഴ്നാട്ടിലെ ദുരൈപാക്കത്താണ് സംഭവം. കഷ്ണങ്ങളായി വെട്ടിമുറിച്ച മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് നാട്ടുകാർ കണ്ടത്. മണലി സ്വദേശിയായ ദീപികയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംശയംതോന്നിയ പ്രദേശവാസികൾ റോഡരികിൽ കിടന്ന സ്യൂട്ട്കേയ്സ് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽക്കൊണ്ടുവന്ന് തളളുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണെന്നാണ് പൊലീസ് അറിയിച്ചത്. സംഭവത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |