തിരുവനന്തപുരം: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ വിശ്വകർമ്മദിന സമ്മേളനം നടന്നു.എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അത് വിശ്വകർമ്മജരോടു ചെയ്യുന്ന ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.യൂണിയൻ പ്രസിഡന്റ് ഹരിഹരൻ ആചാരി അദ്ധ്യക്ഷനായി.മുൻ സംസ്ഥാന പ്രസിഡന്റ് കുമാരസ്വാമി,കൗൺസിലർ കരമന അജിത്, കരമന ബാലകൃഷ്ണൻ,മോഹനൻ,കഴക്കൂട്ടം അനിൽ,രാമകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ദേവപാലൻ സ്വാഗതവും ഹേമകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |