അടിമാലി: വയോധികനായ ലോട്ടറി വിൽപ്പനക്കാരനെകബളിപ്പിച്ച് 30 ലോട്ടറിതട്ടിയെടുത്തു. അടിമാലി ടൗണിൽ നിരവധി വർഷങ്ങളായി ലോട്ടറി വിൽപ്പന നടത്തി വരുന്ന കൊല്ലമ്മാവുടിയിൽ തങ്കപ്പന്റെ കൈയ്യിൽ നിന്ന് വാങ്ങിയ ശേഷം അജ്ഞാതൻ കടന്ന്കളയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ താലൂക്കാശുപത്രിക്ക് സമീപമായിരുന്നു സംഭവം.ലോട്ടറികൾ വാങ്ങിയ ശേഷം സമീപത്തിരുന്ന ബൈക്ക് തന്റെതാണെന്നു് ധരിപ്പിച്ച ശേഷം ഉടൻ വരാമെന്ന് പറഞ്ഞ് ഇയാൾ പോയി. ഒരു മണിക്കൂറിലേറെ നിന്നിട്ടും വരാത്തതിനെത്തുടർന്ന് അടുത്തുള്ള കടക്കാരനോട് വിവരം പറയുകയും, തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ലോട്ടറി വാങ്ങിയ ആളെ കണ്ടു പരിചയം പോലുമില്ലെന്ന് രോഗി കൂടിയായ തങ്കപ്പൻ പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |