സംസ്ഥാനതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവ്വഹിച്ചു
കൽപ്പറ്റ: ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങളും നൈപുണി വികസനം ലക്ഷ്യംവച്ചുള്ള 'സമന്വയം'പദ്ധതിക്ക് തുടക്കമായി. തൊഴിൽ രജിസ്‌ട്രേഷൻ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം 'സമന്വയം' ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവ്വഹിച്ചു. സംസ്ഥാനത്തെ മതന്യൂനപക്ഷ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകർക്ക് വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും നൈപുണി വികസനത്തിനുമായി കേരള ഇക്കോണമി മിഷനും സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ചേർന്ന് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയാണ് സമന്വയം. ക്യാമ്പിൽ 627 ന്യൂനപക്ഷ യുവജനങ്ങൾ പങ്കാളികളായി. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അദ്ധ്യക്ഷനായിരുന്നു.
അവസരസമത്വവും വിദഗ്ധ പരിശീലനവും പിന്തുണയും ലഭ്യമാക്കുകയും നവ തൊഴിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനം നൽകുകയുമാണ് സമന്വയം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ യോഗ്യതയനുസരിച്ച് ജോലി ലഭ്യമാക്കാനുള്ള അവസരമൊരുക്കുമെന്നും കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് പറഞ്ഞു. കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടന്ന പരിപാടിയിൽ എ.ഡി.എം കെ. ദേവകി, ന്യൂനപക്ഷ കമ്മിഷൻ അംഗങ്ങളായ പി. റോസ, എ. സൈഫുദ്ധീൻ ഹാജി, കേരളാ നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ ബാലസുബ്രമണ്യം, ജില്ലാ കോഡിനേറ്റർ യൂസഫ് ചെമ്പൻ, കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രൊജക്ട് മാനേജർ ഡയാന തങ്കച്ചൻ, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.ഒ അഹമ്മദ്കുട്ടി ബാഖവി, കെ.എൻ.എം പ്രതിനിധി സയ്യിദ് അലി സ്വലാഹി, കാലിക്കറ്റ് രൂപത ലാറ്റിൻ കെ.എൽ.സി പ്രതിനിധി തോമസ് ചെമ്മനം, ഡബ്ല്യൂ.എം.ഒ പ്രസിഡന്റ് കാദർ പട്ടാമ്പി, ജയ്ൻ വയനാട് സമാജം ഡയറക്ടർ രാജേഷ്, പ്രസിഡന്റ് നേമി രാജ്, കെ.കെ മുഹമ്മദലി ഫൈസി, ഐ.പി.എഫ് ഡയറക്ടർ ഡോ. ഇർഷാദ്, കൽപ്പറ്റ ദാറുൽ ഫലാഹ് ജനറൽ സെക്രട്ടറി കെ.കെ മുഹമ്മദലി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ അഹമ്മദ് കുട്ടി, കെ.കെ.ഇ.എം സ്റ്റേറ്റ് നോഡൽഓഫീസർ (മൈനോരിറ്റി ഡയറക്ടറേറ്റ് ഓഫ് വെൽഫെയർ), സനീഷ് കുമാർ, ജൈന സമാജം ഡയറക്ടർ മഹേന്ദ്രകുമാർ, മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ്, മാനന്തവാടി രൂപത മൈനോരിറ്റി സെൽ വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ പാലംപറമ്പിൽ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽ പദ്ധതിയുടെ (സമന്വയം) സംസ്ഥാനതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡി.ആർ.മേഘശ്രീ കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ ലോഗോ പ്രകാശനംചെയ്ത് നിർവഹിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |