ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒന്നാം നമ്പർ ഭീകരനാണെന്ന് അധിക്ഷേപിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവിനെതിരെ ബംഗളൂരുവിൽ പൊലീസ് കേസെടുത്തു. കർണാടകയിലെ കോൺഗ്രസ് ഘടകം നൽകിയ പരാതിയിലാണ് ഹൈ ഗ്രൗണ്ട്സ് പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഇന്ത്യയിൽ സിഖ് സമുദായത്തിന് സ്വതന്ത്രമായി തങ്ങളുടെ മതം ആചരിക്കാൻ ഭീഷണി നേരിടുന്നുവെന്ന മട്ടിൽ രാഹുൽ യു.എസിൽ നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. ഇതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ഡൽഹി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
മാപ്പുപറയില്ല:
കേന്ദ്രമന്ത്രി
പരാമർശത്തിൽ കുറ്റബോധമില്ലെന്നും ഉറച്ചുനിൽക്കുന്നുവെന്നും കേസെടുത്തതിന് പിന്നാലെ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു പ്രതികരിച്ചു. മാപ്പു പറയില്ല. ഗാന്ധി കുടുംബം പഞ്ചാബിനെ ചുട്ടെരിച്ചവരാണെന്നും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |