തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭ്യമാക്കാൻ തുർക്കിയിലെ പ്രമുഖ എയർലൈൻ കമ്പനിയായ കോറെൻഡൺ എയർലൈൻസുമായി ടെക്നോപാർക്കിലെ ഐ.ബി.എസ് സോഫ്‌റ്റ്‌വെയർ കൈകോർക്കുന്നു. ഡിസംബറിൽ ആദ്യഘട്ട സംയുക്ത പ്രവർത്തനം തുടങ്ങും. 65 രാജ്യങ്ങളിലായി 165 സ്ഥലങ്ങളിലേക്ക് കൊറെൻഡൺ എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. രണ്ടാം ഘട്ടം അടുത്ത വർഷം മാർച്ചിലുണ്ടാകും. പങ്കാളിത്ത കാലയളവിൽ 3.7 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.
യാത്രികർക്ക് ഏറ്റവും മികച്ചതും അസാധാരണവുമായ യാത്രാനുഭവം ഒരുക്കാനാണ് ലക്ഷ്യമെന്ന് കൊറെൻഡൺ പി.എസ്.എസ് പ്രോജക്ട് മാനേജർ ബുർസു പാർ ഗുലർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |