കോട്ടയം: 14 വയസ്സുകാരിയായ കോട്ടയം പാമ്പാടി സ്വദേശിനി പൂര്‍ണ ഗര്‍ഭിണിയെന്ന വിവരമറിഞ്ഞ് ഞെട്ടി വീട്ടുകാര്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംശയം തോന്നി സ്‌കാന്‍ ചെയ്തപ്പോഴാണ് ആശുപത്രി അധികൃതര്‍ക്കും കാര്യം മനസ്സിലായത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടറും ആശുപത്രി അധികൃതരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയ ശേഷം ബന്ധുക്കളേയും ഒപ്പമുണ്ടായിരുന്നവരേയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. ആശുപത്രി അധികൃതരുടെ സഹായത്തോടെ കുട്ടിയില്‍ നിന്നും ചില കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.
കുട്ടിയുടേയും ബന്ധുക്കളുടേയും മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധു തന്നെയാണ് കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയതെന്നും പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനും മറ്റ് നടപടികളിലേക്കും കടക്കുന്നതിന് ഒരുങ്ങുകയാണ് പൊലീസ്. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാകും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |