തന്റെ കീഴ്ജീവനക്കാരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ വനിതാ ഉദ്യോഗസ്ഥയ്ക്ക് തടവും പിഴയും വിധിച്ച് ചൈനീസ് കോടതി. തെക്കുപടിഞ്ഞാറൻ ചൈനയിൽ നടന്ന സംഭവത്തിൽ 52 കാരിയായ സോങ് യാങിനെയാണ് 13 വർഷം തടവിനും 40000 ഡോളർ പിഴ ശിക്ഷയും കോടതി വിധിച്ചത്. ജീവനക്കാരുമായി ലൈംഗിക ബന്ധം പുലർത്തിയതിന് പുറമേ 60 ദശലക്ഷം യുവാൻ (8.5 മില്യൺ ഡോളർ) കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനനിൽ പാർട്ടിയുടെ ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
ദരിദ്രകുടുംബത്തിൽ പിറന്ന സോങ് യാങ് 22-ാമത്തെ വയസിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. പിന്നീട് നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ ഡെപ്യൂട്ടി റാങ്കിലേക്കുയർന്നു. സുന്ദരിയായ ഗവർണർ എന്നു അവർ അറിയപ്പെട്ടിരുന്നു. നിരവധി കമ്പനികളിൽ നിന്ന് അവർ കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിരുന്നു. റിപ്പോർട്ടുകളനുസരിച്ച് ചില പുരുഷൻമാർ അവർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്ക് വേണ്ടിയും മറ്റുള്ളവർ അവരുടെ അധികാരത്തെ ഭയന്നുമാണ് ലൈംഗികചൂഷണത്തിന് വഴങ്ങി കൊടുത്തത്. സോങിന് 58 കാമുകൻമാർ ുണ്ടായിരുന്നുവെന്നും സ്വകാര്യ നിശാക്ലബുകളിൽ പതിവ് സന്ദർശകയാണ് ഇവരെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒടുവിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ, ഗ്വിഷെ ഗവൺമെൻ്റ് സോങ്ങിനെതിരെ അന്വേഷണം ആരംഭിച്ചു. ഇ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 13 വർഷത്തെ തടവിനും ഒരു മില്യൺ യുവാൻ പിഴയ്ക്കും കോടതി ഉത്തരവിടുകയായിരുന്നു. എൻ.പി.സിയിലെ ഇവരുടെ സ്ഥാനവും റദ്ദാക്കി. സെപ്തംബർ 1 ന്, ഇവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |