തിരുവനന്തപുരം: ഈ മാസം ആറിന് കാലാവധി കഴിഞ്ഞെങ്കിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പുവരെ ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാൻ തുടരാൻ സാദ്ധ്യത. 2019 സെപ്തംബർ ആറിനാണ് ചുമതലയേറ്റത്. അഞ്ചുവർഷ കാലയളവിലേക്കോ അല്ലെങ്കിൽ രാഷ്ട്രപതിയുടെ പ്രീതിയുള്ള കാലത്തോളമോ ആണ് ഗവർണർക്ക് തുടരാനാവുക. അതിനാൽ പുതിയ ഗവർണറെ നിയമിച്ച് ഉത്തരവുണ്ടാവും വരെ ഖാന് തുടരാം.
രാജ്യത്തെ ഏക ഇടതു സർക്കാരിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷമായ വിമർശനമുന്നയിക്കുകയും സുപ്രീംകോടതിയിലടക്കം കേസുകൾ നടത്തുകയും ചെയ്യുന്നതിനാൽ അതുകൂടി കണക്കിലെടുത്താകും കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് സൂചന. ഗവർണർമാർക്ക് രണ്ടാമൂഴം നൽകേണ്ടെന്നാണ് ബി.ജെ.പി സർക്കാരിന്റെ പൊതുനയം. എന്നാൽ, ബില്ലുകൾ ഒപ്പിടുന്നതിലടക്കം സുപ്രീംകോടതിയിലുള്ള കേസുകളിലെ തുടർനടപടികളും പരിഗണിച്ചാണ് ഇളവെന്നും സൂചനയുണ്ട്. ഗവർണറെ ഉടൻ മാറ്രിയാൽ കേസുകളുടെ നടത്തിപ്പിലും പ്രതിസന്ധിയുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |