പാങ്ങോട്: ഭരതന്നൂർ പുളിക്കരകുന്നിൽ കട കുത്തിത്തുറന്ന് മോഷണം.പുളിക്കര അടപ്പുപാറ വീട്ടിൽ മനുവിന്റെ ഉടമസ്ഥതയിലുള്ള സഫാ സ്റ്റോറിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്.പലചരക്ക്,ബിസ്കറ്റ് തുടങ്ങിയവയടക്കം കടയിലെ എല്ലാ സാധനങ്ങളും മോഷണം പോയി.കടയുടെ പിൻവാതിൽ പൊളിച്ച നിലയിലാണ്. 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.രണ്ട് മാസം മുൻപ് 500 മീറ്റർ മാറിയുള്ള ഹസന്റെ കടയിലും മോഷണം നടന്നിരുന്നു.പാങ്ങോട് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |