കോഴിക്കോട്: അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റ സംഭവത്തിൽ നരഹത്യാ ശ്രമത്തിനും മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തു. തിരുവമ്പാടി സ്വദേശികളായ നിഷാം, വിബിൻ എന്നിവർക്കെതിരെയാണ് കേസ്.
കോഴിക്കോട് ജില്ലയിലെ മുക്കത്ത് ബസ് സ്റ്റാന്‍ഡിന് സമീപം വ്യാഴാഴ്ച രാത്രി 8.10ഓടെ ആയിരുന്നു അപകടം. കാരശേരി കല്‍പുര്‍ സ്വദേശി സല്‍മാനും ഭാര്യയും സഞ്ചരിച്ച ബൈക്കിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇരുവർക്കും അപകടത്തിൽ പരിക്കേറ്റു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരെ നാട്ടുകാര്‍ പിടികൂടി മുക്കം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കാറിൽ നിന്ന് ബിയർ കുപ്പിയും എയർ ഗണ്ണും കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |