കോട്ടയം : പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായ വനിതകൾക്ക് അപേക്ഷിക്കാം. ഹെൽപ്പർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും അപേക്ഷിച്ചാൽ മതി. പ്രായപരിധി 18 - 46. അപേക്ഷ 24 മുതൽ ഒക്ടോബർ നാലിന് വൈകിട്ട് അഞ്ചുവരെ പാമ്പാടി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷ നൽകാം. വിലാസം: ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ്. പ്രോജക്ട് പാമ്പാടി, മണലുങ്കൽ പി.ഒ. പൂവത്തിളപ്പ്, കോട്ടയം പിൻ: 686503.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |