SignIn
Kerala Kaumudi Online
Friday, 27 September 2024 6.11 AM IST

നയിക്കാൻ അതിഷി,​ ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Increase Font Size Decrease Font Size Print Page
d

ന്യൂുഡൽഹി : [ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ആം ആദ്മി പാർട്ടി നേതാവ് അതിഷി. ആം ആദ്‌മി പാർട്ടി കൺവീനറും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനൊപ്പമാണ് അതിഷി സത്യപ്രതി്ജഞയ്ക്കെത്തിയത്. അതിഷിക്കൊപ്പം അഞ്ച് എം.എൽ.എമാരും സത്യപ്രതിജ്ഞ ചെയ്തു. കൈലാഷ് ഗെലോട്ട്,​ ഗോപാൽ റായ്,​ ഇമ്രാൻ ഹുസൈൻ,​ മുകേഷ് അഹ്ലാവത് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച പുറത്തിറങ്ങിയതിന് പിന്നാലെയാണ് കെ‌ജ്‌രിവാൾ രാജി പ്രഖ്യാപിച്ചത്. പിന്നാലെ പാർട്ടി രാഷ്ട്രീയ കാര്യ സമിതിയിൽ കെജ്‌രിവാൾ അതിഷിയുടെ പേര് നിർദ്ദേശിച്ചു. മുതി‍ർന്ന നേതാവ് മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർ പിന്തുണച്ചു. തുടർന്ന് തൊട്ടടുത്ത ദിവസം അതിഷിയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതയാണ് അതിഷി. കൂടാതെ ഡൽഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന നേട്ടവും അതിഷിക്ക് സ്വന്തമായി.

അതിഷിക്ക് 15 പ്രധാന വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങൾക്കു പുറമേ ധനകാര്യം, റവന്യൂ, പൊതുമരാമത്ത്, വിദ്യാഭ്യാസം, വൈദ്യുതി ഉൾപ്പടെയുള്ള പ്രധാന വകുപ്പുകളുടെ ചുമതലയും അതിഷിക്കാണ്. കെജ്‌രിവാൾ മന്ത്രിസഭയിൽ 13 പ്രധാന വകുപ്പുകൾ അതിഷി കൈകാര്യം ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI, DELHI CM, ATHISHI, AAP, ARVIND KEJRIWAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.