മല്ലപ്പള്ളി : വാവര് സ്വാമിയുടെ പ്രതിനിധി വായ്പ്പൂര് വെട്ടിക്കൽ അബ്ദുൾ റഷീദ് മുസലിയാർ (79) നിര്യാതനായി. പത്തു വർഷമായി ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിനിധിയാണ്. ആറുമാസം മുൻപാണ് ശബരിമലയിൽ അവസാനമായി പോയത്. ഭാര്യ : നെസീമ ബിവി. മക്കൾ : ഷിയാസ്, റഷീദ്, സജിത, സബിത, സൈര. മരുമക്കൾ : താഹ, സലിം, ഫാത്തിമ, പരേതനായ ജൗഫർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വായ്പ്പൂര് പഴയ പള്ളി കബർസ്ഥാനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |