SignIn
Kerala Kaumudi Online
Friday, 20 September 2019 6.04 PM IST

കേരള യൂണി...

kerala-university

രണ്ടാം സെമ​സ്റ്റർ ബി.​എ​സ്‌സി ബയോ​ടെ​ക്‌നോ​ളജി (മൾട്ടി​മേ​ജർ) 2 (b) പരീ​ക്ഷ​യുടെ കെമിസ്ട്രി പ്രാക്ടി​ക്കൽ ആഗസ്റ്റ് 14 ന് നട​ത്തും.

ടൈംടേ​ബിൾ

കരി​യർ റിലേ​റ്റഡ് സി.​ബി.​സി.​എ​സ്.​എസ് രണ്ടാം സെമ​സ്റ്റർ ബി.​എ​സ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂ​ട്ടർ ആപ്ലി​ക്കേ​ഷൻ പ്രോഗ്രാ​മിന്റെ ഫിസിക്സ് പ്രാക്ടി​ക്കൽ പരീക്ഷ ആഗസ്റ്റ് 8 ന് അതത് പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ നട​ത്തും. യു.​ഐ.ടി വെള​ള​റട സെന്റ​റിലെ പരീക്ഷാ തീയതി പിന്നാലെ അറി​യി​ക്കും

പരീക്ഷ മാറ്റി

പഠ​ന​വ​കു​പ്പു​ക​ളിൽ ആഗസ്റ്റ് 12 ന് നട​ക്കാ​നി​രുന്ന സെമ​സ്റ്റർ പരീ​ക്ഷ​കൾ മാറ്റി​വെച്ചു. പുതു​ക്കിയ തീയതി പിന്നീട് അറി​യി​ക്കും.


ഓൺലൈൻ രജി​സ്‌ട്രേ​ഷൻ

വിദൂര വിദ്യാ​ഭ്യാസ വിഭാഗം 2019 ഒക്‌ടോ​ബ​റിൽ നട​ത്തുന്ന മൂന്നും നാലും സെമ​സ്റ്റർ എം.എ/എം.​എ​സ്‌സി/എം.കോം (2017 അഡ്മി​ഷൻ) പരീ​ക്ഷ​ക​ളുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷന് പിഴ കൂടാതെ ഫീസ​ട​യ്ക്കു​ന്ന​തി​നു​ളള അവ​സാന തീയതി12. വിശ​ദ​വി​വ​ര​ങ്ങൾക്ക്: www.ideku.net

ഒന്നാം സെമ​സ്റ്റർ എം.​ടെക് (ഫുൾ ടൈം/പാർട്ട് ടൈം) മൂന്നാം സെമ​സ്റ്റർ എം.​ടെക് (പാർട്ട് ടൈം) (2013 സ്‌കീം - സപ്ലി​മെന്റ​റി) സെപ്റ്റം​ബർ 2019 പരീ​ക്ഷ​യുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ 21 മുതൽ ആരം​ഭി​ക്കും. പിഴ​ കൂ​ടാതെ 31 വരെയും 150 രൂപ പിഴ​യോടെ സെപ്റ്റം​ബർ 5 വരെയും 400 രൂപ പിഴ​യോടെ സെപ്റ്റം​ബർ 7 വരെയും അപേ​ക്ഷി​ക്കാം.

തീയതി നീട്ടി

2019 സെപ്റ്റം​ബ​റിൽ ആരം​ഭി​ക്കുന്ന ബി.എ/ബി.എ അഫ്സൽ - ഉൽ - ഉലമ ബിരുദ പാർട്ട് III (ആ​ന്വൽ സ്‌കീം) സപ്ലി​മെന്ററി പരീ​ക്ഷ​ക​ളുടെ ഫീസ​ട​യ്ക്കു​ന്ന​തി​നു​ളള തീയതി ദീർഘി​പ്പി​ച്ചി​രി​ക്കു​ന്നു. രണ്ടും മൂന്നും വർഷ ബി.എ (ആ​ന്വൽ സ്‌കീം) ബിരുദ സപ്ലി​മെന്ററി പരീ​ക്ഷ​ക​ളുടെ പുനർമൂ​ല്യ​നിർണ്ണ​യ​ത്തി​നും, സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഓൺലൈ​നായി അപേ​ക്ഷി​ക്കേണ്ട അവ​സാന തീയതി ആഗസ്റ്റ് 9 വരെ ദീർഘി​പ്പി​ച്ചു.

2018 - 19 സാമ്പ​ത്തിക വർഷ​ത്തിലെ വിവിധ 'റിസർച്ച് പ്രോജക്ട്' അവാർഡു​ക​ളി​ലേയ്ക്ക് അപേക്ഷ സ്വീക​രി​ക്കു​ന്ന​തി​നു​ളള തീയതി ആഗസ്റ്റ് 20 വരെ ദീർഘി​പ്പി​ച്ചു.

പരീ​ക്ഷാ​ഫലം

വിദൂര വിദ്യാ​ഭ്യാസ കേന്ദ്രംമൂന്ന്, നാല് സെമ​സ്റ്റർ എം.​ബി.എ സപ്ലി​മെന്ററി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. ആറാം സെമ​സ്റ്റർ ബി.​എ​സ്‌സി സപ്ലി​മെന്ററി/മേഴ്സി​ചാൻസ് (2010, 2011, 2012 അഡ്മി​ഷ​നു​കൾ) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ്ണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും 17 വരെ അപേ​ക്ഷി​ക്കാം.


പരീ​ക്ഷാ​ഫീസ്

സെപ്റ്റം​ബ​ർ 23 മുതൽ ആരംഭിക്കുന്ന മൂന്നാം സെമ​സ്റ്റർ എം.​ബി.​എൽ പരീ​ക്ഷ​കൾക്ക് പിഴ കൂടാതെ 24 വരെയും 150 രൂപ പിഴ​യോടെ29 വരെയും 400 രൂപ പിഴ​യോടെ ആഗസ്റ്റ് 31 വരെയും അപേ​ക്ഷി​ക്കാം.


സീറ്റ് ഒഴിവ്

കാര്യ​വ​ട്ടത്തെ എം.​ടെക് ഇല​ക്‌ട്രോ​ണിക്സ് ആൻഡ് കമ്മ്യൂ​ണി​ക്കേ​ഷൻ (ഒപ്‌ടോ ഇല​ക്‌ട്രോ​ണിക്സ് ആൻഡ് ഒപ്റ്റി​ക്കൽ കമ്മ്യൂ​ണി​ക്കേ​ഷൻ) (ഒപ്‌ടോ ഇല​ക്‌ട്രോ​ണിക്സ് ഡിപ്പാർട്ട്‌മെന്റ്), എം.​ടെക് ടെക്‌നോ​ളജി മാനേ​ജ്‌മെന്റ് (ഫ്യൂ​ച്ചർ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ്), എം.​ടെക് കമ്പ്യൂ​ട്ടർ സയൻസ് (ക​മ്പ്യൂ​ട്ടർ സയൻസ് ഡിപ്പാർട്ട്‌മെന്റ്) എന്നീ പ്രോഗ്രാ​മു​ക​ളിൽ സീറ്റ് ഒഴി​വുണ്ട്. താൽപ​ര്യ​മു​ള​ള​വർ അസൽ സർട്ടി​ഫി​ക്ക​റ്റു​ക​ളു​മായി 9 ന് രാവിലെ 10.00ന് അതത് പഠന വകു​പ്പു​ക​ളിൽ ഹാജ​രാ​കണം.


ഒന്നാം വർഷ ബിരുദ പ്രവേശനം - 2019
എസ്.സി/എസ്.ടി. സ്‌പോട്ട് അലോട്ട്‌മെന്റ്

ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി സീറ്റുകളിലേയ്ക്ക് മേഖലാതലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏഴിന് സർവകലാശാല സെനറ്റ് ഹാളിൽ ഹാജരാകണം

ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിശദവിവരം http://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ 11വരെ എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷൻ സമയംകഴിഞ്ഞു വരുന്നവരെ ഒപരിഗണിക്കില്ല. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരി​ഗ​ണി​ച്ച​തിന് ശേഷം മാത്രമേ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റിനാ​​യി സർവ​ക​ലാ​ശാ​ല​യി​ലേയ്ക്ക് അപേ​ക്ഷ​കൾ ഒന്നും തന്നെ അയക്കേണ്ട.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.