SignIn
Kerala Kaumudi Online
Thursday, 19 September 2019 5.25 AM IST

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

calicut-university

.

പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം (2014 പ്രവേശനം) ബി.എസ്‌സി പ്രിന്റിംഗ് ടെക്നോളജി മൂന്ന്, നാല് സെമസ്റ്റർ റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് 24 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, എക്സാം-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, 673635 എന്ന വിലാസത്തിൽ 26-നകം ലഭിക്കണം.

പരീക്ഷ
ആറാം സെമസ്റ്റർ ബി.ടെക്/പാർട്ട്ടൈം ബി.ടെക് (2009 സ്‌കീം-2011 മുതൽ 2013 വരെ പ്രവേശനം) സപ്ലിമെന്ററി, ആറാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ 26 ന് ആരംഭിക്കും.

പരീക്ഷാഫലം
എം.ഫിൽ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഒന്ന് (ഒക്ടോബർ 2017), രണ്ട് (ജനുവരി 2017, ജൂൺ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്സൈറ്റിൽ.

നടത്തിയ മൂന്നാം സെമസ്റ്റർ എം.എ മ്യൂസിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.

എം.എ/എം.എസ്.സി മൂല്യനിർണയ ക്യാമ്പ്
നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി (സി.യു.സി.എസ്.എസ്) പരീക്ഷയുടെ സെൻട്രലി മോണിറ്റേഡ് മൂല്യനിർണയ ക്യാമ്പ് ഷെഡ്യൂൾ പ്രകാരം നടക്കും.
എം.എ ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ് ആഗസ്റ്റ് എട്ടിന് ഫാറൂഖ് കോളേജ് (നോർത്ത് സോൺ), പഴഞ്ഞി എം.ഡി കോളേജ് (സൗത്ത് സോൺ), എം.എസ്‌സി ബോട്ടണി ആഗസ്റ്റ് എട്ടിന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ്, എം.എസ്.സി കെമിസ്ട്രി ആഗസ്റ്റ് ഒമ്പതിന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് (നോർത്ത് സോൺ), തൃശൂർ സെന്റ് തോമസ് കോളേജ് (സൗത്ത് സോൺ), എം.എ ഇംഗ്ലീഷ് ആഗസ്റ്റ് ഒമ്പതിന് ദേവഗിരി സെന്റ് ജോസഫ് കോളേജ് (നോർത്ത് സോൺ), തൃശൂർ സെന്റ് തോമസ് കോളേജ് (സൗത്ത് സോൺ). പി.ജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അദ്ധ്യാപന പരിചയമുള്ളവർ നിർബന്ധമായും ക്യാമ്പിൽ പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CALICUT UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.