ഇടുക്കി: ശ്രീനാരായണ ഗുരുദേവന്റെ 97ാമത് മഹാസമാധി ദിനം ജില്ലയിലെ വിവിധ എസ്. എൻ. ഡി. പി യൂണിയനുകളുടെയും ശാഖകളുടെയും വനിതാസംഘം, യൂത്ത്മൂവ്മെന്റ് , കുമാരി, കുമാരസംഘം, സൈബർസേന, വൈദികസമിതി തുടങ്ങി പോഷകസംഘടനകളുടെയും നേതൃത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും സമൂഹപ്രാർത്ഥന, ഗുരുദേവ കൃതിയുടെ പാരായണം, വിശേഷാൽ ഗുരുപൂജ, ഉപവാസം, പ്രഭാഷണം, 3.30ന് സമാധി പൂജ, തുടർന്ന് അമൃതഭോജനം എന്നിവ നടത്തി. ഗുരുഭക്തർ രാവിലെ മുതൽ വൃതാനുഷ്ഠാനത്തോടെയാണ് മഹാസമാധി ദിനാചരണത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |