കൊല്ലം: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ ശ്രീജിത്താണ് (35) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11നായിരുന്നു സംഭവം.
വയറിംഗ് ജോലിക്കെത്തിയ പ്രതി വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയിരിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാൽ ഭർത്താവിനെയും മകനെയും കൊന്നുകളയുമെന്ന് ഭീഷണപ്പെടുത്തി. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവനയുടെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒമാരായ
ഹാഷിം, രാജീവ് കുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |